ചരിത്രം വാഴ്ത്താന്‍ മറന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം കഥ പറയുന്ന 19 ആം നൂറ്റാണ്ട് തിയേറ്റര്‍ ഇനി 3 നാളുകള്‍ കൂടി. മലയാളികള്‍ക്ക് തിരുവോണ ദിനം ആഘോഷമാക്കാന്‍ ചിത്രം ബിഗ് സ്‌ക്രീനുകളില്‍ ഉണ്ടാകും.പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ആക്ഷന്‍ ഓറിയന്റെഡ് ഫിലിം തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ട്.
175 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥയും കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക.