Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജസ്റ്റ് വാവ്'! അസാധ്യ പ്രകടനം പുറത്തെടുത്ത് പൃഥ്വിരാജ്,ആടുജീവിതം തിയറ്ററില്‍ തന്നെ കാണണം, പ്രതീക്ഷകളോടെ ആരാധകര്‍

The Goat Life Official Trailer

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (15:13 IST)
The Goat Life Official Trailer
പൃഥ്വിരാജിന്റെ ആരാധകര്‍ ആവേശത്തിലാണ്. വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. അതെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു, ഒടുവില്‍ ട്രെയിലറും എത്തി. പൃഥ്വിരാജ് എന്ന നടന്റെ അസാധ്യ പ്രകടനമാണ് ട്രെയിലറില്‍ ഉടനീളം കാണാനാകുന്നത്.
ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നജീബ് ആയുള്ള പൃഥ്വിരാജിന്റെ പരകായ പ്രവേശമാണ് കാണാനാകുന്നത്. തന്നാല്‍ കഴിയുന്ന എല്ലാം സിനിമയ്ക്കായി പൃഥ്വിരാജ് നല്‍കിയിട്ടുണ്ട്. എ.ആര്‍ റഹ്‌മാന്റെ സംഗീതവും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നു.
ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'.2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 28ന് സിനിമ പ്രദര്‍ശനത്തിന് എത്തും. പ്രമോഷന്‍ ജോലികള്‍ പൃഥ്വിരാജ് ആരംഭിച്ചു കഴിഞ്ഞു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് നടന്‍ അജിത്ത് ആശുപത്രി വിട്ടു, വന്നത് വ്യാജപ്രചരണങ്ങള്‍