ഗോട്ട് മാത്രമല്ല, വിജയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി ജ്യോതിക നിരസിച്ചിരുന്നു

അഭിറാം മനോഹർ
വ്യാഴം, 22 ഫെബ്രുവരി 2024 (20:33 IST)
Vijay Jyothika
സജീവരാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍ താരം വിജയുടെ 2 സിനിമകള്‍ മാത്രമാണ് ഇനി റിലീസിനായി ബാക്കിയുള്ളത്. നിലവില്‍ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമയില്‍ കൂടി താരം അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന് പേരിട്ടിരിക്കുന്ന ഗോട്ട് എന്ന സിനിമയില്‍ വിജയ്ക്ക് നായികയായി ജ്യോതിക എത്തുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സ്‌നേഹയാണ് സിനിമയില്‍ വിജയുടെ നായികയാകുന്നത്.
 
വേണ്ടത്ര പ്രാധാന്യമുള്ള വേഷമല്ല എന്നതിനാലാണ് ജ്യോതിക അവസരം വേണ്ടെന്ന് വെച്ചതെന്നാണ് വിവരം. എന്നാല്‍ ഇതാദ്യമായല്ല ജ്യോതിക ഒരു വിജയ് ചിത്രത്തിനോട് നോ പറയുന്നത്. 2017ല്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായ മെരസലിലെ അവസരവും ജ്യോതിക ഇത്തരത്തില്‍ നിരസിച്ചിരുന്നു. സിനിമയില്‍ നിത്യാ മേനോന്‍ ചെയ്ത വേഷമാണ് ജ്യോതികയ്ക്ക് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ അന്ന് സ്വന്തം സിനിമയുടെ പ്രൊഡക്ഷന്‍ തിരക്കുകളിലായതിനാല്‍ ജ്യോതിക വേഷം നിരസിക്കുകയായിരുന്നു.
 
ഖുഷി,തിരുമലൈ എന്നീ സിനിമകളിലാണ് ജ്യോതികയും വിജയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2 സിനിമകളും ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റുകളായിരുന്നു. 2003ലായിരുന്നു തിരുമലൈ റിലീസ് ചെയ്തത്. തുടര്‍ന്ന് 20 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇരുവരും മറ്റൊരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

അടുത്ത ലേഖനം
Show comments