Webdunia - Bharat's app for daily news and videos

Install App

പ്രണയം പൂവിട്ടതെങ്ങനെ? അമൽ നീരദ് ജ്യോതിർമയിയെ പ്രൊപ്പോസ് ചെയ്തതെങ്ങനെ?

നിഹാരിക കെ എസ്
ശനി, 19 ഒക്‌ടോബര്‍ 2024 (13:04 IST)
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ജ്യോതിർമയി. 2001ൽ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. മീശമാധവനിലെ ജ്യോതിർമയിയുടെ കഥാപാത്രം ശ്രദ്ധേയമായി. പിന്നീട് നിരവധി സിനിമകൾ ലഭിച്ചു. ഇതിനിടെ ആദ്യ വിവാഹം. അത് ഡിവോഴ്സ് ആയി. ശേഷം വീണ്ടും സിനിമയിൽ. അതിനുശേഷമാണ് സംവിധായകൻ അമൽ നീരദുമായി പ്രണയത്തട്ടിലാകുന്നതും വിവാഹിതരാകുന്നതും. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജ്യോതിർമയി. 
 
പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ഇവരുടെ പ്രണയ വിശേഷങ്ങളൊന്നും ഇതുവരെ ആർക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ചും മകനെ കുറിച്ചും നടി പങ്കിട്ട വിശേഷങ്ങളാണ് ചർച്ചയാകുന്നത്. അമൽ നീരദ് എങ്ങനെയാണ് ജ്യോതിർമയിയെ പ്രപ്പോസ് ചെയ്‌തതെന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
 
'ഞാനും അമലും സുഹൃത്തുക്കളായിരുന്നു. കോളജ് കാലം തൊട്ട് അമലിനെ പരിചയമുണ്ട്. ഞങ്ങളൊരുമിച്ച് ഒരു ആഡ് ചെയ്തിട്ടുണ്ട്. അത് ഹിറ്റായില്ല. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ എങ്ങനെയോ അത് സംഭവിക്കുകായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല. പിന്നെ ഒരു കൃത്യമായ പ്രപ്പോസൽ ഒന്നും നടത്തിയിട്ടില്ല. എല്ലായിടത്തും കാണുന്നത് പോലൊരു പ്രപ്പോസിങ് അമൽ ഒരിക്കലും ചെയ്യില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞേനെ', ജ്യോതിർമയി വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

അടുത്ത ലേഖനം
Show comments