Publish Date: Mon, 10 Jan 2022 (11:22 IST)
Updated Date: Mon, 10 Jan 2022 (11:28 IST)
നാദിര്‍ഷ ക്ക് വേണ്ടി കെ ജെ യേശുദാസ് പാടിയ മൂന്നാമത്തെ സിനിമയാണ് 'കേശു ഈ വീടിന്റെ നാഥന്‍ '. ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ദാസേട്ടനോടൊപ്പം മകനായ തന്നെ നിര്‍ത്തി ഒരു ഫോട്ടോ എടുക്കണം എന്നതെന്ന് നാദിര്‍ഷ.ദൈവം വലിയവനാണെന്നും പ്രിയപ്പെട്ട ദാസേട്ടന് നന്ദിയെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
'വളരെ നന്ദി ദാസേട്ടാ എനിക്ക് 16വയസ്സുള്ളപ്പോള്‍ മരണപ്പെട്ടുപോയ എന്റെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് ദാസേട്ടനോടൊപ്പം മകനായ എന്നെ നിര്‍ത്തി ഒരു ഫോട്ടോ ആയിരുന്നു . ആ ദാസേട്ടന്‍ , എന്റെ സംഗീതത്തില്‍ എനിക്ക് വേണ്ടി പാടിയ മൂന്നാമത്തെ ഗാനം 'കേശു ഈ വീടിന്റെ നാഥന്‍ 'എന്ന സിനിമക്ക് വേണ്ടി.ദൈവം വലിയവനാണ്. പ്രിയപ്പെട്ട ദാസേട്ടന് നന്ദി'- നാദിര്‍ഷ കുറിച്ചു