Publish Date: Mon, 10 Jan 2022 (11:00 IST)
Updated Date: Mon, 10 Jan 2022 (11:03 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ പുതിയ നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനമെടുക്കും. രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് കേരളത്തില്‍ ഉടന്‍ ഏര്‍പ്പെടുത്തുക. കടകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ ആക്കാനും ആലോചനയുണ്ട്.