Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യക്കും ജ്യോതികയ്ക്കും നന്ദി,മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന 'ജയ് ഭീം' നിര്‍മ്മിച്ചതിന്: കെ.കെ. ശൈലജ

സൂര്യക്കും ജ്യോതികയ്ക്കും നന്ദി,മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന 'ജയ് ഭീം' നിര്‍മ്മിച്ചതിന്: കെ.കെ. ശൈലജ

കെ ആര്‍ അനൂപ്

, ബുധന്‍, 10 നവം‌ബര്‍ 2021 (16:14 IST)
സൂര്യയുടെ ജയ് ഭീം കണ്ട് കെ.കെ. ശൈലജ.ജസ്റ്റിസ് ചന്ദ്രു എന്നകമ്മൂണിസ്റ്റ് പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ
അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും എന്ന്  
ശൈലജ പറയുന്നു.
 
കെ.കെ.ശൈലജയുടെ വാക്കുകള്‍ 
 
ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്.ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണത്.
ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്.സമഭാവനയുടെ കണികപോലുംമനസ്സില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യമനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്തപോലീസ് മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്.
 
അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമില്‍ കണ്ടഭീകരമര്‍ദ്ദനമുറകള്‍ക്കാണ്.
സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമേറിയ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അംമ്പേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതര്‍ക്ക് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യംമൂലമാണ്.
 
ജസ്റ്റിസ് ചന്ദ്രു എന്നകമ്മൂണിസ്റ്റ് പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ
അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും.
 
ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.
ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക.ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു.
 
രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മഞ്ഞു പോകില്ല.പ്രകാശ് രാജും പോലീസ്‌കാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം.
 
മാര്‍ക്‌സാണ് എന്നെ അംബേദ്കറില്‍ എത്തിച്ചതെന്നു പറഞ്ഞ യഥാര്‍ഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു)നാടിന്റെ അഭിമാനമായി മാറുന്നു.മനുഷ്യമന:സ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിര്‍മ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രിയതമേ നിനക്കായി...' 1.75 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ്, മാസ വാടക എട്ട് ലക്ഷം, വിക്കി കൗശാലും കത്രീന കൈഫും വിവാഹശേഷം താമസിക്കുക വിരാട് കോലിയുടെയും അനുഷ്‌കയുടെയും അപ്പാര്‍ട്ട്‌മെന്റിന് അടുത്ത്