Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോജുവിന്റെ 'പുലിമട' ഒടിടി റിലീസായി, നെറ്റ്ഫ്ലിക്സിൽ സിനിമ കാണാം

ജോജുവിന്റെ 'പുലിമട' ഒടിടി റിലീസായി, നെറ്റ്ഫ്ലിക്സിൽ സിനിമ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 23 നവം‌ബര്‍ 2023 (09:16 IST)
ജോജുവിനെ നായകനാക്കി എ.കെ. സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
 
ലിജോമോൾ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്ര മേനോൻ, സോനാ നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സ്വന്തം സംവിധാനത്തിൽ അല്ലാതെ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. 
 
ഐൻസ്റ്റീൻ സാക് പോളും രാജേഷ് ദാമോദരനും ചേർന്നാണ് നിർമാണം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുവരെ കണ്ട ദേവ്‌മോഹനല്ല ഇത്! ത്രില്ലടിപ്പിക്കാന്‍ ജിജുഅശോകന്റെ 'പുള്ളി', അപ്ഡേറ്റ്