'കഠിന കഠോരമീ അണ്ഡകടാഹം'പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ മുഹഷിന്‍.ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
'സിനിമ പരിപാടികള്‍ തുടങ്ങി കഴിഞ്ഞതിന് ശേഷമാണ് ഈ മൊതല്‍ ന്റെ നാട്ടില്‍ തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്ക്ണത് പിന്നെ ഒന്നും ആലോചിച്ചില്ല നമ്പര്‍ ഒപ്പിച്ചു വിളിച്ചു ഏക്‌ദേശം 7 ദിവസത്തിനടുത്ത് വേണ്ടി വന്നു നേരില്‍ കാണാന്‍.. മറ്റൊരു സിനിമയുടെ ഷൂട്ടില്‍ ആയിരുന്നു. അത് കഴിഞ്ഞ് എത്താന്‍ ഇത്തിരി വൈകിപ്പോയി മൂസി ഭായ് എന്നു പറഞ്ഞ് കൊണ്ടാണ് മൂപ്പര് കേറി വന്നത്. പണ്ടൊക്കെ സിനിമാക്കാരന്‍ ആവാന്‍ നടക്കുന്നവന്റെ ആകെയുള്ള കോണ്‍ഫിഡന്‍സ് ''ഒരു വെള്ളിയാഴ്ച്ച മതി അളിയാ തലവര മാറാന്‍'' എന്നുള്ള ഒറ്റ ഡയലോഗ്ഗ് ആണ്.. അതെ, പെര്‍ഫെക്റ്റ് ഓക്കെ ന്റെ ജീവിതത്തിലും അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉണ്ടായി.. കോവിഡ് ഭീതിയില്‍ ഒരു ലോകം മൊത്തം നില്‍ക്കുമ്പോ ഒന്നു കൊണ്ടും പേടിക്കേണ്ടതില്ലാ എന്നു പറഞ്ഞ് ധൈര്യം കൊടുത്ത ഒരു ചെങ്ങായി.. ആ ധൈര്യംവും നിഷ്‌കളങ്കതയും തന്നെയാണ് നൈസല്‍ എന്ന പെര്‍ഫെക്റ്റ് ഓക്കെ..'-മുഹഷിന്‍ കുറിച്ചു.