10 ദിവസങ്ങള്‍ പിന്നിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ്. ഇത്തവണ ആവേശകരമായൊരു വീക്കിലി ടാസ്‌ക് ആണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. ഡാന്‍സ് മാരത്തോണില്‍ രണ്ട് മത്സരാര്‍ത്ഥികള്‍ ഒന്നിച്ച് ഡാന്‍സ് ചെയ്യും.
ഗാനം വന്ന് 7 സെക്കന്‍ഡിനുള്ളില്‍ തട്ടില്‍ കയറണം അല്ലെങ്കില്‍ അയോഗ്യരായി പ്രഖ്യാപിക്കും. ഒപ്പം ഒരു ബസറും നല്‍കിയിട്ടുണ്ട്. ഡാന്‍സ് ഇഷ്ടമാകാത്ത സമയത്ത് ബസ്സര്‍ അമര്‍ത്താനുള്ള അവകാശമുണ്ട്. ബസറടിച്ച് ഡാന്‍സ് നിര്‍ത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഒരു കോയിനും ലഭിക്കുകയും ഇല്ല.
ആദ്യം തന്നെ ബസറടിച്ച് വിഷ്ണു. മോഹന്‍ലാല്‍ ആയി ജുനൈസും, ഉര്‍വ്വശിയായി അഞ്ചൂസും 'കസ്തൂരി കസ്തൂരി'എന്ന ഗാനത്തിന് ചുവട് വെച്ചപ്പോള്‍ മോഹന്‍ലാല്‍ പെര്‍ഫോമന്‍സ് പോരെന്ന അഭിപ്രായമാണ് വിഷ്ണുവിന് ഉണ്ടായത്. തിരിച്ച് അവരുടെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ താനും ബസാര്‍ അടിക്കുമെന്ന് ജുനൈസ് അഞ്ചൂസിനോട് പറയുകയും ചെയ്തു. തൊട്ടടുത്ത തന്നെ വിഷ്ണുവും ദൈവവും കളിക്കാന്‍ എത്തി.ഭീഷ്മ പര്‍വ്വത്തിലെ രതിപുഷ്പം എന്ന ഗാനത്തിന് ഷൈനായി വിഷ്ണുവും റംസാനായി ദേവുവും നൃത്തം വെച്ച് തുടങ്ങി.
ഷൈന്‍ മോശമായിപ്പോയി എന്ന് പറഞ്ഞുകൊണ്ട് ജുനൈസ് ബസര്‍ അടിച്ചു.
പകരം വീട്ടാന്‍ കിട്ടിയ അവസരം ജുനൈസ് പ്രയോഗിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഇത് പ്രതീക്ഷിച്ചിരുന്നു എന്ന് ദേവും പറഞ്ഞു. മോശമായിപ്പോയെന്ന് ഷിജു ജുനൈസിനോട് പറഞ്ഞെങ്കിലും തന്നെ ടാര്‍ഗറ്റ് വയ്ക്കുകയാണെന്ന് ജുനൈസ് മറുപടി നല്‍കി.
ചെറിയ പ്രശ്‌നങ്ങളെ തന്നെ ബിഗ് ബോസ് ആളിക്കത്തിക്കാന്‍ നോക്കുന്നുണ്ട്. ടാസ്‌ക് അത്തരത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.