Publish Date: Fri, 28 Jan 2022 (09:08 IST)
Updated Date: Fri, 28 Jan 2022 (09:10 IST)
'കടുവ' ഒരുങ്ങുന്നു. ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായ സിനിമയുടെ എഡിറ്റിംഗ് ജോലികളും ഒരേസമയം പുരോഗമിക്കുകയാണ്. ഇക്കാര്യം എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ് അറിയിച്ചത്. സംവിധായകന്‍ ഷാജി കൈലാസിനൊപ്പം കോവളം ബീച്ചില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
അവസാനത്തെ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് വെച്ചാണ്. വിവേക് ഒബ്‌റോയി, പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും.