അച്ഛനെ പോലെ തന്നെ, മകനെ പരിചയപ്പെടുത്തി സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍
, വ്യാഴം, 20 മെയ് 2021 (11:09 IST)
മകന്‍ എത്തിയതോടെ സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെ ജീവിതം ആകെ മാറി. മകന്റെ ഓരോ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.സമന്യു രുദ്ര എന്നാണ് മകന്റെ പേര്. തന്റെ ചെറുപ്പകാല ചിത്രത്തിനൊപ്പം മകന്റെ ഇപ്പോഴുള്ള ചിത്രം കൈലാസ് പങ്കുവെച്ചു. അച്ഛനെ പോലെ തന്നെയുണ്ട് മകനും എന്നാണ് ആരാധകര്‍ പറയുന്നത്.
ആറുമാസത്തോളം പ്രായമായ മകന്റെ ചോറൂണ് വിശേഷങ്ങളെല്ലാം കൈലാസ് പങ്കുവെച്ചിരുന്നു. അന്നപൂര്‍ണ്ണയാണ് ഭാര്യ.
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡിലെ 'അലരെ..' എന്ന ഗാനമാണ് ഒടുവില്‍ ആസ്വാദകര്‍ ഏറ്റു പാടിയത്. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി', സൗബിന്റെ 'കള്ളന്‍ ഡിസൂസ' തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.
Follow Webdunia malayalam
അടുത്ത ലേഖനം