Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ ഓര്‍മയായി

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ ഓര്‍മയായി
, ബുധന്‍, 29 ഡിസം‌ബര്‍ 2021 (16:31 IST)
പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍.കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. 
 
ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിര്‍വഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തില്‍ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. 
 
കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്. 
 
കണ്ണകി, തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം എന്നീ ചിത്രങ്ങളിലാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇക്കാര്യം ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം ചിന്തിക്കാന്‍ പോലും കഴിയില്ല'; വിവാഹം വൈകുന്നതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം സുചിത്ര