Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയില്‍, സിബിഐ വേഷത്തില്‍ മമ്മൂട്ടി,ആ വിഷമം ഉള്ളിലുണ്ടെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയില്‍, സിബിഐ വേഷത്തില്‍ മമ്മൂട്ടി,ആ വിഷമം ഉള്ളിലുണ്ടെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 29 ഡിസം‌ബര്‍ 2021 (15:24 IST)
അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ഒരു സതിക അവലോകനം 'ഒരു താത്വിക അവലോകനം' ഡിസംബര്‍ 31 ന് തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി തന്റെ സിനിമയിലെ ആദ്യ ഗുരു സ്ഥാനീയനായ എസ് എന്‍ സ്വാമിയെ കാണാനായി സിബിഐ 5 സെറ്റില്‍ അഖില്‍ മാരാര്‍ എത്തിയിരുന്നു.
 
അഖില്‍ മാരാരുടെ വാക്കുകളിലേക്ക്
 
സിനിമയില്‍ എങ്ങനെ എങ്കിലും കയറി പറ്റാന്‍ നടന്ന കാലഘട്ടത്തില്‍ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയില്‍ ..S N സ്വാമി..
 
അന്നദ്ദേഹം ഓഗസ്റ്റ്15 എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ എഴുത്തില്‍ ആയിരുന്നു..ആ എഴുത്തു പകര്‍ത്തി എഴുതാനുള്ള ഭാഗ്യമന്ന് ലഭിച്ചു...
 
സിനിമയിലെ ആദ്യ ഗുരു സ്ഥാനീയനാണ് സ്വാമി സാര്‍..
 
റിലീസിന് മുമ്പ് സാറിനെ കണ്ടു..അനുഗ്രഹം വാങ്ങി..
 
കൂട്ടത്തില്‍ മറ്റൊരു സിംഹത്തെയും കണ്ടു അനുഗ്രഹം വാങ്ങി..
എന്റെ സിനിമ യുടെ പോസ്റ്റര്‍ പുറത്തിറക്കി എന്നെ അനുഗ്രഹിച്ച മലയാള സിനിമയുടെ വല്യേട്ടന്‍ പ്രിയപ്പെട്ട മമ്മൂക്ക..
അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി ഇറങ്ങി..
 
CBI വേഷത്തില്‍ ആയത് കൊണ്ട് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല...
 
ആ വിഷമം ഉള്ളില്‍ ഉണ്ട് എന്നറിഞ്ഞപ്പോള്‍ വൈകിട്ട് വരു എന്ന് ജോര്‍ജെട്ടനും പറഞ്ഞു..
 
ഇനി വേണ്ടത് നിങ്ങള്‍ ഓരോരുത്തരുടെ അനുഗ്രഹമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ശ്രീനിവാസന്റെ ആദ്യ ഭാര്യയെ ഓര്‍മയില്ലേ? ആ നടിയുടെ ജീവിതം ഇങ്ങനെ