Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈതി 2ല്‍ വമ്പന്‍ താരനിര, വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

Surya Karthi Lokesh kanakaraj kaithi  Kaithi Tamil cinema Tamil upcoming movies film news movie news

കെ ആര്‍ അനൂപ്

, വ്യാഴം, 2 നവം‌ബര്‍ 2023 (14:15 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കൈതി 2 .ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നിന്നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം. തുടര്‍ന്ന് വിക്രം, ലിയോ ചിത്രങ്ങള്‍ കൂടി സംവിധായകന്‍ ചെയ്തു. കൈതി രണ്ടാം ഭാഗത്തിലൂടെ ആ യൂണിവേഴ്സ് കൂടുതല്‍ വലുതാക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.കൈതി ഭാഗത്തില്‍ കാര്‍ത്തി മാത്രമല്ല ഉണ്ടാക്കുക വലിയ സൂപ്പര്‍താരങ്ങളും ഇതില്‍ ഉണ്ടാകുമെന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഈ യൂണിവേഴ്‌സിലെ താരങ്ങളെല്ലാം ചിലപ്പോള്‍ അതിഥി വേഷത്തിലും അല്ലാതെയും പ്രത്യക്ഷപ്പെടാനുള്ള സാധ്യത സംവിധായകന്‍ തള്ളിക്കളയുന്നില്ല.  
 
വിജയ്, സൂര്യ, കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ ഈ യൂണിവേഴ്‌സിന്റെ ഭാഗമാണ്. ആരെല്ലാം കൈതി രണ്ടില്‍ എത്തും എന്നത് കണ്ടു തന്നെ അറിയണം.
 
രജനികാന്തിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷ്. ഇത് എല്‍ സി യു വില്‍ വരുന്ന സിനിമയല്ല. അതിനുശേഷം കൈതി 2 , സൂര്യ നായകനായ റോളക്‌സ്, വിക്രം 2 തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാകും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി