Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി

varun thej
, വ്യാഴം, 2 നവം‌ബര്‍ 2023 (13:12 IST)
തെന്നിന്ത്യന്‍ താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കാനിയയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. തെലുങ്കിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍.
 
ചിരഞ്ജീവി,പവന്‍ കല്യാണ്‍, രാംചരണ്‍,അല്ലു അര്‍ജുന്‍, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങി പ്രമുഖകുടുംബാംഗങ്ങളെല്ലാവരും ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 5ന് ഹൈദരാബാദില്‍ നടക്കുന്ന വിവാഹവിരുന്നില്‍ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 2017ല്‍ മിസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ലാവണ്യയും വരുണും പ്രണയത്തിലാകുന്നത്. ഹൈദരാബാദില്‍ വരുണ്‍ തേജിന്റെ വീട്ടില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയരാജിനൊപ്പം വീണ്ടും നടന്‍ ഉണ്ണി മുകുന്ദന്‍,കാഥികന്‍ ടീസര്‍ നാളെ എത്തും