ദില്ലിയുടെ മകൾ ദില്ലിയോളം വളർന്നോ?, ബേബി മോണിക്കയെ കണ്ട് അമ്പരന്ന് ആരാധകർ, ഇനി നായികയാക്കാം

അഭിറാം മനോഹർ
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (16:29 IST)
Monekha
കൈതി എന്ന സിനിമയിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ബാലതാരമാണ് മോണിക്ക ശിവ. മലയാളത്തില്‍ പ്രീസ്റ്റ് അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച മോണിക്ക പക്ഷേ കൈതി ഇറങ്ങി 5 വര്‍ഷം പിന്നിടുമ്പോള്‍ ബാലതാരം എന്ന രൂപത്തില്‍ നിന്നും ഒരുപാട് മാറിയിരിക്കുന്നു. നിലവിലെ 14 വയസുകാരിയായ താരത്തെ ദില്ലിയുടെ മകളായി ഇനി അഭിനയിപ്പിക്കാനാവില്ലെന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ പറയുന്നത്.
 
എസ് എസ് മ്യൂസിക് ചാനലിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ബാലതാരമായ മോണിക്ക ഇത്രയും വളര്‍ന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പലരും കമന്റുകളായി പറയുന്നു. കൈതി 2 ഇറങ്ങുമ്പോള്‍ ബാലതാരമായി ഇനി അഭിനയിക്കാനാവില്ല എന്നാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ പലരും പറയുന്നത്. തമിഴിലെ അടുത്ത നായികയായി മോണിക്കയെ പരിഗണിക്കാമെന്ന് പറയുന്നവരും ഏറെയാണ്.
 
 അതേസമയം ഏറെ പോസിറ്റീവായാണ് ഈ കമന്റുകളെ മോണിക്ക എടുത്തിരിക്കുന്നത്. കൈതി സിനിമയുമായി ബന്ധപ്പെട്ട ട്രോളും താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 2017ല്‍ ഭൈരവ എന്ന സിനിമയിലൂടെയാണ് മോണിക്ക ആദ്യമായി സ്‌ക്രീനിലെത്തിയത്. രാക്ഷസന്‍, കൈതി,വിക്രം, മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രീസ്റ്റ് എന്നീ സിനിമകളിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments