Webdunia - Bharat's app for daily news and videos

Install App

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം

രേണുക വേണു
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (15:53 IST)
Parvathy Thiruvothu

പുതിയ ഫോട്ടോഷൂട്ടുമായി നടി പാര്‍വതി തിരുവോത്ത്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 'ശാന്തത' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 


വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പാര്‍വതി അവതരിപ്പിച്ച ഗംഗമ്മ എന്ന നായികാ കഥാപാത്രം തിയറ്ററുകളില്‍ ഏറെ കൈയടി നേടി. ചില രംഗങ്ങളില്‍ സാക്ഷാല്‍ വിക്രത്തെ പോലും പിന്നിലാക്കുന്ന കരുത്തുറ്റ പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചിരിക്കുന്നത്. 


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമാ രംഗത്തുണ്ടായ വിവാദങ്ങളിലും ചര്‍ച്ചകളിലും ഏറ്റവും ബോല്‍ഡ് ആയി പ്രതികരിച്ച താരമാണ് പാര്‍വതി. ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെ അതിനെ കുറിച്ച് സംസാരിക്കാതെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ 'അമ്മ' ഭാരവാഹിത്വം രാജിവെച്ചത് ഭീരുത്വമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments