Webdunia - Bharat's app for daily news and videos

Install App

'വൈകില്ല, ദില്ലി ഉടന്‍ വരും'; കൈതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ലോകേഷ്

കൈതിയില്‍ ദില്ലി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്

രേണുക വേണു
വെള്ളി, 25 ഒക്‌ടോബര്‍ 2024 (15:25 IST)
Lokesh Kanagaraj and Karthi (Kaithi Second Part Updates )

Kaithi Second Part: 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' (LCU) അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. കാര്‍ത്തി നായകനായെത്തിയ 'കൈതി'യിലൂടെയാണ് ലോകേഷ് കനകരാജ് എല്‍സിയുവിന് തുടക്കം കുറിച്ചത്. കൈതി തിയറ്ററുകളിലേക്ക് എത്തിയിട്ട് ഇന്നേക്കു അഞ്ച് വര്‍ഷമായി. അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 'കൈതി'യുടെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന സന്തോഷവാര്‍ത്തയാണ് ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 
 
കൈതിയില്‍ ദില്ലി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. ദില്ലി വീണ്ടും എത്തുമെന്നാണ് ലോകേഷ് കനകരാജ് കൈതിയുടെ അഞ്ചാം വാര്‍ഷികത്തോടു അനുബന്ധിച്ച് ലോകേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. 
 
കൈതിക്കു ശേഷമാണ് എല്‍സിയുവിന്റെ ഭാഗങ്ങളായ വിക്രം, ലിയോ എന്നീ സിനിമകള്‍ എത്തിയത്. കൈതിയിലെ റഫറന്‍സുകള്‍ തന്നെയാണ് ശേഷം വന്ന രണ്ട് സിനിമകളിലും ആഘോഷിക്കപ്പെട്ടത്. അടുത്ത ഭാഗത്തില്‍ കമല്‍ഹാസന്‍, വിജയ്, കാര്‍ത്തി എന്നിവര്‍ ഒന്നിക്കുമോ എന്ന് അറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി

അറിയിപ്പ്: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണസംഖ്യ ഒന്‍പതായി

ആധാര്‍ കാര്‍ഡ് വയസു തെളിയിക്കുന്ന രേഖയായി കാണാനാകില്ലെന്ന് സുപ്രീംകോടതി

തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത; എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

അടുത്ത ലേഖനം
Show comments