Publish Date: Sat, 02 May 2020 (13:54 IST)
Updated Date: Sat, 02 May 2020 (14:07 IST)
ദളപതി വിജയുടെ സൂപ്പർ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിലും കാജൽ അഗർവാൾ തന്നെ നായികയായെത്തുമെന്ന് റിപ്പോർട്ടുകൾ.ഈ വിവരം ഔദ്യോഗികമായി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.ചെന്നൈയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ച് 2012ൽ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ മുരുകദോസ് പറഞ്ഞിരുന്നു.
ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ തകർക്കുകയും അതുവഴി മുംബൈയിലെ ബോംബ് സ്ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.മലയാളി താരം ജയറാമും ചിത്രത്തിൽ വേഷമിട്ടിരുന്നു.