Publish Date: Mon, 27 Apr 2020 (12:49 IST)
Updated Date: Mon, 27 Apr 2020 (12:54 IST)
കൊവിഡ് ദുരിതാശ്വാസത്തിനു നൽകിയ പണവുമായി ബന്ധപ്പെട്ട് രജനികാന്ത് - വിജയ് ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. എന്നാൽ, അത്തരം വിദ്വേഷ - വൃത്തികെട്ട താരാരാധനയിൽ നിന്നും വ്യത്യസ്തരാവുകയാണ് മധുരയിൽ നിന്നുമുള്ള ശശികുമാറും നാഗരാജും.
തന്റെ ആരാധകരുടെ അക്കൗണ്ടുകളിലേക്ക് അയ്യായിരം രൂപ വീതം വിജയ് അയച്ചിരുന്നു. ഇങ്ങനെ ദളപതി അയച്ച് നൽകിയ 5000 രൂപ അജിത് ആരധകനായ ശശികുമാർ എന്ന ഭിന്നശേഷിക്കാരന് വിജയ് ആരാധകനായ നാഗരാജ് നൽകിയത്. പണത്തിന് തന്നേക്കാള്‍ കൂടുതല്‍ ആവശ്യം ശശികുമാര്‍ ആണെന്നും അതിനാലാണ് താന്‍ ശശികുമാറിനെ സഹായിക്കുന്നതെന്നും നാഗരാജ് പറഞ്ഞു.
ഒരു കോടി 30 ലക്ഷം രൂപയാണ് പിഎം കെയര്‍സ് ഫണ്ടിലും വിവിധ സംസ്ഥാനങ്ങളുടെയും ദുരിതാശ്വാസ നിധികളിലായി വിജയ് സഹായധനം നല്‍കിയത്. പിന്നാലെ തന്റെ ആരാധകരുടെ അക്കൗണ്ടുകളിലേക്കും അയ്യായിരം രൂപ വീതം താരം അയച്ചിരുന്നു.