Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസവാനന്തരകാലം അത്ര ഗ്ലാമറസ് അല്ല, പക്ഷേ മനോ‌ഹരം: ചിത്രങ്ങളുമായി കാജൽ അഗർവാൾ

പ്രസവം
, വ്യാഴം, 21 ഏപ്രില്‍ 2022 (20:57 IST)
ഏപ്രിൽ 19നായിരുന്നു നടി കാജൽ അഗർവാൾ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ അമ്മയായതിന് ശേഷമുള്ള അനുഭവത്തെ പറ്റി തുറന്ന് സംസാരിക്കുകയാണ് കാജൽ.പ്രസവത്തെക്കുറിച്ചും അമ്മയായതിനു ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചുമൊക്കെയാണ് കാജൽ വിശേഷങ്ങൾ പങ്കുവെക്കുന്നത്.
 
നീൽ എന്നു പേരിട്ടിരിക്കുന്ന തന്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് കാജൽ കുറിപ്പ് ആരംഭിക്കുന്നത്. കുഞ്ഞിനെ ഏറ്റുവാങ്ങിയ നിമിഷം തനിക്കുണ്ടായ സ്നേഹത്തെയും ഉത്തരവാദിത്തത്തെയും നന്ദിയെയും കുറിച്ച് പറയുമ്പോഴും അതിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് കാജൽ പറയുന്നു.
 
ഉറക്കമില്ലാത്ത മൂന്ന് രാത്രികളെക്കുറിച്ചും അനിശ്ചിതാവസ്ഥയെക്കുറിച്ചും ആകുലതകളെ പറ്റിയും കാജൽ പറയുന്നു. എന്നാൽ ഇതിനൊപ്പം തന്നെ രാവിലെകളിൽ കുഞ്ഞിനൊപ്പമുള്ള മനോ​ഹരമായ നിമിഷങ്ങളും ചുംബനങ്ങളും രണ്ടുപേർ മാത്രമായി ആസ്വദിക്കുന്ന നിമിഷങ്ങളെക്കുറിച്ചും കാജൽ പറയുന്നുണ്ട്. പ്രസവാനന്തരം എന്നത് ​ഗ്ലാമറസ് അല്ലെന്നും പക്ഷേ തീർച്ചയായും മനോഹരമാണെന്നും പറഞ്ഞുകൊണ്ടാണ് കാജലിന്റെ കുറിപ്പ് അവ‌സാനിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസില്‍ വരുന്നത് വിഗ്ഗ് വെച്ച്; യഥാര്‍ഥത്തില്‍ ലാലേട്ടന്‍ ഇപ്പോള്‍ ഇങ്ങനെ, സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം