Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ചിത്രം 'മാസ്റ്റർ' ഹിന്ദിയിലും, പുതിയ വിവരങ്ങൾ ഇതാ !

വിജയ്

കെ ആർ അനൂപ്

, ബുധന്‍, 2 ഡിസം‌ബര്‍ 2020 (23:11 IST)
വിജയ്-വിജയ് സേതുപതി ചിത്രം 'മാസ്റ്റർ' തീയറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം റിലീസ് ആകുന്നതോടെ തിയേറ്ററുകളിലേക്ക് കൂടുതൽ പ്രേക്ഷകരെ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് തിയറ്ററുടമകളും. അതിനാൽ തന്നെ മാസ്റ്ററിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് നോർത്ത് ഇന്ത്യയിൽ വലിയ ഡിമാൻഡ് ആണെന്നാണ് പറയപ്പെടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
 
ടീസർ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. അടുത്തതായി ചിത്രത്തിന്റെ ട്രെയിലർ കാണുവാനായി അവർ കാത്തിരിക്കുകയാണ്. ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പൊങ്കലിന് റീലീസ് ചെയ്യാനാണ് സാധ്യത. 
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം പുതിയ വഴിത്തിരിവിൽ !