Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാൾ ആഘോഷം കുടുംബത്തിനൊപ്പം മാലിദ്വീപിൽ, സ്വിം സ്യൂട്ടിൽ ഗ്ലാമറസായി കാജൽ അഗർവാൾ

Kajal agarwal birthday, kajal agarwal glamour, Kajal agarwal in swim suite, Kajal agarwal next films,കാജൽ അഗർവാൾ, കാജൽ അഗർവാൾ പിറന്നാൾ, സ്വിം സ്യൂട്ടിൽ കാജൽ അഗർവാൾ

അഭിറാം മനോഹർ

, തിങ്കള്‍, 23 ജൂണ്‍ 2025 (19:01 IST)
Kajal agarwal swim suite Photos from Malidives
പിറന്നാളോടനുബന്ധിച്ച് മാലിദ്വീപില്‍ വെക്കേഷന്‍ ആസ്വദിച്ച് നടി കാജല്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനൊപ്പം മാലിദ്വീപ് സന്ദര്‍ശിച്ച ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ഭര്‍ത്താവും കുഞ്ഞും സഹോദരിയായ നിഷ അഗര്‍വാളും കാജലിനൊപ്പമുണ്ടായിരുന്നു. സ്വിം സ്യൂട്ടില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
 
 സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ മടിക്കാതിരുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 2020ലായിരുന്നു കുട്ടിക്കാലം മുതലെ സുഹൃത്തായിരുന്ന ഗൗതം കിച്‌ലുവിനെ കാജല്‍ വിവാഹം ചെയ്യുന്നത്. 2022ല്‍ ഇവര്‍ക്ക് ഒരു കുഞ്ഞ് പിറന്നു. വിവാഹത്തിനോട് അനുബന്ധിച്ച് സിനിമാതിരക്കുകളില്‍ നിന്നും മാറിനിന്ന താരം നിലവില്‍ സിനിമകളില്‍ സജീവമാണ്. സല്‍മാന്‍ ഖാനൊപ്പം സിക്കന്ദറിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പയില്‍ പാര്‍വതി ദേവിയുടെ വേഷമാണ് താരം ചെയ്യുന്നത്. ഇന്ത്യന്‍ 3, രാമായണ എന്നിവയാണ് കാജല്‍ അഗര്‍വാളിന്റെ പുതിയ പ്രൊജക്ടുകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സല്‍മാന്‍ ഖാന് ബ്രെയിന്‍ അന്യൂറിസം; കാരണങ്ങള്‍ ഇവയാണ്