Publish Date: Sat, 19 Jun 2021 (17:19 IST)
Updated Date: Sat, 19 Jun 2021 (17:24 IST)
ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കള ഈയടുത്താണ് ആമസോണ്‍ പ്രൈമിലെത്തിയത്. തീയറ്ററുകളില്‍ സിനിമ കാണാന്‍ കഴിയാതെ പോയ നിരവധിയാളുകള്‍ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ടു.സാങ്കേതിക വിദ്യയുടെ താനാണ് സിനിമയിലെ പല രംഗങ്ങള്‍ക്കും ദൃശ്യഭംഗി കൂട്ടിയത്. ഇപ്പോളിതാ ചിത്രത്തിലെ വി.എഫ്.എക്സ് വര്‍ക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ .
റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ് സിനിമയിലെ പ്രധാന ആകര്‍ഷണം.വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് ചിത്രത്തില്‍ ഉള്ളത്.അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് കള പറയുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.