Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാളിദാസിന് വിവാഹം; ഗുരുവായൂരിൽ വച്ച് തരിണിക്ക് താലിചാർത്തും, ആഘോഷങ്ങൾക്ക് തുടക്കമായി

കാളിദാസിന് വിവാഹം; ഗുരുവായൂരിൽ വച്ച് തരിണിക്ക് താലിചാർത്തും, ആഘോഷങ്ങൾക്ക് തുടക്കമായി

നിഹാരിക കെ എസ്

, വെള്ളി, 6 ഡിസം‌ബര്‍ 2024 (10:21 IST)
കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായർ ആണ് വധു. ഞായറാഴ്ചയാണ് വിവാഹം. കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ഗുരുവായൂർ വെച്ചാണ് വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്. ജയറാമിന്റെ മകളുടെ വിവാഹവും ഇവിടെ വെച്ചായിരുന്നു നടന്നത്.
 
കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു സ്വപ്നമാണ് എന്ന് ചടങ്ങിൽ വികാരഭരിതനായി ജയറാം പറഞ്ഞിരുന്നു. തരുണി മരുമകളല്ല, മകൾ തന്നെയാണ് എന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു.
 
'എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണം', കാളിദാസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവം; അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്