Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവം; അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്

police registered case against allu arjun

നിഹാരിക കെ എസ്

, വെള്ളി, 6 ഡിസം‌ബര്‍ 2024 (10:00 IST)
പുഷ്പ 2 റിലീസ് വലിയൊരു ദുരന്തത്തിലേക്കാണ് വഴി തെളിച്ചത്. തിയേറ്ററില്‍ തിക്കും തിരക്ക് ഉണ്ടാവുകയും സ്ത്രീ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്. ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി (39) ആണ് സംഘര്‍ഷത്തില്‍ മരിച്ചത്. ഇവരുടെ ഇളയമകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
 
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക ഷോ കാണാന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും രശ്മിക മന്ദാനയും എത്തിയത്. രാത്രി 11ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയേറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയേറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്.
 
തിയേറ്റര്‍ മാനേജ്മെന്റിന് അല്ലു അര്‍ജുന്‍ വരുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും നടനും സംഘത്തിനും തിയേറ്ററിലേക്ക് പ്രവേശിക്കാനോ പുറത്തിറങ്ങാനോ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒരാളുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ അനിയന്ത്രിതമായ സാഹചര്യത്തിന് ഉത്തരവാദികളായ എല്ലാ വ്യക്തികള്‍ക്കെതിരെയും നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
 
വലിയ ആരാധകക്കൂട്ടത്തെ വകവയ്ക്കാതെ പുഷ്പ 2 കാണാനായി അല്ലു അര്‍ജുന്‍ എന്തിന് തിയേറ്ററില്‍ എത്തി എന്നാണ് ചോദ്യം. അല്ലു അർജുൻ എത്തിയതിനെ തുടർന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. ഇത്രയും വലിയ ആരാധകക്കൂട്ടം അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ അവിടേക്ക് പോയത് എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർഷങ്ങൾ കഴിഞ്ഞിട്ടും നയൻതാരയോടുള്ള ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്ന മംമ്ത?; നടിക്കെതിരെ വിമർശനം