Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം പിടിച്ചെടുത്ത് 'കല്‍ക്കി' ! വമ്പന്‍ നേട്ടം കൊയ്ത് പ്രഭാസ് ചിത്രം

Kalki 2898, Prabhas

കെ ആര്‍ അനൂപ്

, ശനി, 6 ജൂലൈ 2024 (22:22 IST)
നാഗ് അശ്വിന്റെ ഫാന്റസി ആക്ഷന്‍ ചിത്രം 'കല്‍ക്കി 2898 എഡി' കേരള ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. 9 ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നായി 14.9 കോടി രൂപയാണ് നേടിയത്.
 
9-ാം ദിവസം മാത്രം ചിത്രം ഏഴ് ലക്ഷം രൂപ കളക്ഷന്‍ നേടി, ശക്തമായ മുന്നേറ്റമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. ജൂണ്‍ 27ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 800 കോടിയാണ് നേടിയിരിക്കുന്നത്. വൈകാതെ തന്നെ ആയിരം കോടി ക്ലബ്ബില്‍ സിനിമ കടക്കും.
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 എ.ഡി ജൂണ്‍ 27-നാണ് റിലീസ് ചെയ്തത്.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഭാഷകളില്‍ 
 റിലീസ് ചെയ്ത ചിത്രത്തിന്റെ ബജറ്റ് 600 കോടിക്ക് മുകളില്‍ ആണെന്നാണ് വിവരം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ്യയുടെ പുതിയ വാഹനം കണ്ടോ? വില കേട്ടാല്‍ ഞെട്ടും !