Publish Date: Thu, 10 Feb 2022 (09:03 IST)
Updated Date: Thu, 10 Feb 2022 (09:08 IST)
കല്യാണി പ്രിയദര്‍ശന്‍ സിനിമ തിരക്കുകളിലാണ്. പൃഥ്വിരാജ് സംവിധാനംചെയ്തു ബ്രോ ഡാഡിയും വിനീത് ശ്രീനിവാസന്‍ ഹൃദയവും ഒരേ സമയം പ്രദര്‍ശനം തുടരുകയാണ്. നടിയുടെ രണ്ട് ചിത്രങ്ങളും വലിയ വിജയമായി. ഇപ്പോഴിതാ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം കല്യാണി പങ്കുവെച്ചു.
ആരാധകരുടെ സ്‌നേഹത്തിന് താരം നന്ദി പറഞ്ഞു.ഈ വര്‍ഷവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കല്യാണി.
അഭിനയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കൊണ്ടാണ് താരം തുടങ്ങിയത്. ക്രിഷ് 3' എന്ന ചിത്രത്തില്‍ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായായിരുന്നു നടി. സഹ സംവിധായികയായും പ്രവര്‍ത്തിച്ചു.