Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kalyani Priyadarshan: 'ഇന്ത്യയിലെ സൂപ്പർസ്റ്റാർ ഞാൻ ആണെന്നാണ് അമ്മയുടെ വിചാരം'; കല്യാണി പ്രിയദർശൻ

Kalyani Priyadarshan

നിഹാരിക കെ.എസ്

, വെള്ളി, 29 ഓഗസ്റ്റ് 2025 (11:32 IST)
ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലോക. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ മികച്ച കയ്യടികൾ നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്. 
 
ഇപ്പോഴിതാ അമ്മ ആണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് പറയുകയാണ് കല്യാണി. മലയാളികളുടെ പ്രിയ നടി ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൾ കൂടിയാണ് കല്യാണി.  രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 
 
'അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പർ സ്റ്റാർ എന്നാണ്. ഇന്റർനെറ്റ് മൊത്തം ഞാൻ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അൽഗോരിതം എന്നാൽ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാൻ എന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌പ്ലോർ ഫീഡ് സ്ക്രോൾ ചെയ്യുമ്പോൾ ചില ഫാൻ പേജിലെ പോസ്റ്റുകളൊക്കെ അതിൽ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും. ഒരു ദിവസം ഞാൻ അമ്മയെ കളിയാക്കി കൊണ്ട് 'എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്' എന്ന് ചോദിച്ചിരുന്നു. 
 
അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാൻ വരുന്നത്. 'ഞാൻ നോക്കുമ്പോൾ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോൾ ഞാൻ ലൈക്ക് ചെയ്യും' എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയുടെ അത്രയും നിഷ്‌കളങ്കമായ മറുപടി കേട്ടതോടെ ഞാൻ ഒന്നും പറഞ്ഞില്ല. 'എന്റെ കൊച്ചിന്റെ ഫോട്ടോ ഞാൻ ലൈക്ക് ചെയ്തില്ലേൽ പിന്നെ വേറെയാര് ലൈക്ക് ചെയ്യു'മെന്ന് അമ്മ ചോദിച്ചുവെന്നും അവസാനം താനാണ് സൂപ്പർസ്റ്റാറെന്ന് അമ്മ കരുതിക്കോട്ടേയെന്ന് താൻ വിചാരിച്ചുവെന്നും കല്യാണി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Odum Kuthira Chaadum Kuthira First Day Response: ഫഹദും കല്യാണിയും ചിരിപ്പിക്കുമോ? 'ഓടും കുതിര ചാടും കുതിര' ആദ്യ പ്രതികരണങ്ങള്‍ അറിയാം