Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിട്ടയേര്‍ഡ് പോലീസുകാരനായി കമല്‍ഹാസന്‍,'വിക്രം' തിയേറ്ററുകളിലേക്ക്, കിടിലന്‍ അപ്‌ഡേറ്റ്

Watch 'VIKRAM - MAKING GLIMPSE | Kamal Haasan | Vijay Sethupathi

കെ ആര്‍ അനൂപ്

, വ്യാഴം, 31 മാര്‍ച്ച് 2022 (09:15 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രം 2022 ജൂണ്‍ 3 ന് റിലീസ് ചെയ്യും. റിലീസ് തീയതി അടുത്തുവരുന്നതിനാല്‍, ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
വിക്രം തമിഴ്‌നാട്ടില്‍ വിതരണത്തിനെത്തിക്കുന്നത്  
 റെഡ് ജയന്റ് പിക്ചേഴ്സും രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ചേര്‍ന്നാണെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.
 
കമല്‍ഹാസന്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരനായി വേഷമിടുന്നു.
വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രമായി കാത്തിരിക്കുകയാണ് ഓരോരുത്തരും.അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തില്‍ അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരടങ്ങുന്ന താരനിരയും ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസിലെ അവതാരകനായി മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം