Webdunia - Bharat's app for daily news and videos

Install App

Kamal Hassan's Thug Life Box Office Collection: മുടക്കിയത് 200 കോടി; ഇന്ത്യയിൽ നിന്നും ആകെ കിട്ടിയത് 50 കോടി!തകർന്നടിഞ്ഞ് കമൽ ഹാസന്റെ തഗ് ലൈഫ്

ത​ഗ് ലൈഫിന്റെ പരാജയത്തിൽ പ്രതികരണവുമായി മണിരത്നവും രം​ഗത്ത് എത്തിയിരുന്നു.

നിഹാരിക കെ.എസ്
ബുധന്‍, 25 ജൂണ്‍ 2025 (16:39 IST)
Kamal Hassan
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് റിലീസ് ആയ ചിത്രമാണ് തഗ് ലൈഫ്. 37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം, അത് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്പും. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ട്രെന്റിങ്ങിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ തിയറ്ററിൽ എത്തിയപ്പോൾ കഥ മാറി. ആദ്യ ഷോ മുതൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. 
 
പിന്നീട് കണ്ടത്ത് ത​ഗ് ലൈഫിന്റെ ബോക്സ് ഓഫീസ് തകർച്ചയാണ്. ത​ഗ് ലൈഫിന്റെ പരാജയത്തിൽ പ്രതികരണവുമായി മണിരത്നവും രം​ഗത്ത് എത്തിയിരുന്നു. പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും എന്നാലതിൽ പരാജയപ്പെട്ടുവെന്നും ക്ഷമിക്കണമെന്നും മണിരത്നം പറഞ്ഞിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ആകെ കളക്ഷൻ പുറത്ത്.
 
ഈ അവസരത്തിൽ ത​ഗ് ലൈഫ് ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 200 കോടി ബജറ്റിലാണ് ത​ഗ് ലൈഫ് ഇറങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് പത്തൊൻപത് ദിവസം വരെ മുടക്കു മുതലിന്റെ 24 ശതമാനം മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് എന്റർടെയ്മെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു.
 
പത്തൊൻപതാം ദിവസം ഒരു ലക്ഷം രൂപ മാത്രമാണ് ത​ഗ് ലൈഫിന് നേടാനായത്. കഴിഞ്ഞ ​ദിവസം 3 ലക്ഷം ചിത്രം നേടിയിരുന്നു. 19-ാം ദിവസം 66 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 48.13 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷൻ.

50 കോടി പിന്നിടാൻ ഇനി 1.87 കോടി രൂപ ത​ഗ് ലൈഫിന് ആവശ്യമാണ്. നികുതി ഉൾപ്പെടെ 56.79 കോടിയാണ് കമൽഹാസൻ നായകനായ ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ. 41.2 കോടിയാണ് ചിത്രം വിദേശ കളക്ഷനിലൂടെ നേടിയത്. ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 97.99 കോടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ല; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

അടുത്ത ലേഖനം
Show comments