Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thug Life Collection Report: ആദ്യദിനം തന്നെ പ്രേക്ഷകർ കൈവിട്ടോ? 'ഇന്ത്യന്‍ 2'വിന്റെ പകുതി പോലുമില്ല: തഗ് ലൈഫ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

സാക്‌നിക്.കോമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 17 കോടി രൂപ മാത്രമാണ് തഗ് ലൈഫിന് ഓപ്പണിങ് ദിനത്തില്‍ തിയേറ്ററുകളില്‍ നിന്നും നേടാനായിട്ടുള്ളു.

Kamal Hassan

നിഹാരിക കെ.എസ്

, വെള്ളി, 6 ജൂണ്‍ 2025 (10:04 IST)
വൻ ഹൈപ്പിൽ വന്ന മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിലെ തഗ് ലൈഫിന് എങ്ങും മോശം പ്രതികരണം. കര്‍ണാടകയും പ്രേക്ഷകരും ഒരുപോലെ കൈവിട്ടതോടെ ഓപ്പണിങ് ദിനത്തില്‍ ചിത്രത്തിന് വലിയ ഉയര്‍ച്ച ഉണ്ടാക്കാൻ കഴിഞ്ഞില്ല. സാക്‌നിക്.കോമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 17 കോടി രൂപ മാത്രമാണ് തഗ് ലൈഫിന് ഓപ്പണിങ് ദിനത്തില്‍ തിയേറ്ററുകളില്‍ നിന്നും നേടാനായിട്ടുള്ളു. 
 
കമലിന്റെ മുൻപിറങ്ങിയ ഇന്ത്യൻ 2 വിന്റെ പകുതി പോലും കളക്ഷൻ നേടാൻ തഗ് ലൈഫിനായില്ല. വന്‍ പരാജയമായി മാറിയ ചിത്രമാണെങ്കിലും കമലിന്റെ ‘ഇന്ത്യന്‍ 2’ ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 50 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘വിക്രം’ 66 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ തഗ് ലൈഫിന് വളരെ കുറവ് കളക്ഷന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
 
ആദ്യ ദിനം തന്നെ സിനിമയ്ക്ക് വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിച്ചത്. ഏറെ കാത്തിരുന്ന സിനിമ നിരാശയാണ് സമ്മാനിച്ചത് എന്ന അഭിപ്രായങ്ങളാണ് എത്തിയത്. ചിത്രത്തിന്റെ തിരക്കഥ പോരെന്നും വളരെ മോശമായി എന്നുമാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബിലോ ആവറേജ് റേറ്റിങ് ആണ് ചിലര്‍ സിനിമയ്ക്ക് നല്‍കിയത്. മണിരത്നത്തിന്റെ ‘ഇന്ത്യന്‍ 2’ എന്ന കമന്റുകളും എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർ ഹീറോ ആക്ഷൻ ചിത്രത്തിനായി ആമിർ ഖാനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, ചെയ്യാനിരിക്കുന്നത് സൂര്യയുമായി ചെയ്യാനിരുന്ന ഇരുമ്പു കൈ മായാവി?