Webdunia - Bharat's app for daily news and videos

Install App

Thug Life Collection Report: തമിഴ്‌നാട്ടിൽ നിന്നും ലഭിച്ചത് വെറും 25 കോടി! തഗ് ലൈഫ് പരാജയത്തിലേക്ക്?

മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ആഗോളതലത്തിൽ ലഭിച്ച കളക്ഷൻ 60 കോടിരൂപ ആണെന്നാണ് റിപ്പോർട്ടുകൾ.

നിഹാരിക കെ.എസ്
തിങ്കള്‍, 9 ജൂണ്‍ 2025 (09:37 IST)
35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ഒരു ക്ലാസ് സിനിമയാകും. സിമ്പു, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ കൂടി ഉണ്ടാകുമ്പോൾ പ്രതീക്ഷ വാനോളം ഉയരും. റിലീസിന് മുന്നേ വൻ ഹൈപ്പും ചിത്രത്തിന് ഉണ്ടായിരുന്നു. എന്നാൽ, ഈ ഹൈപ്പ് സിനിമയ്ക്ക് തന്നെ വിനയായിരിക്കുകയാണ്. മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ആഗോളതലത്തിൽ ലഭിച്ച കളക്ഷൻ 60 കോടിരൂപ ആണെന്നാണ് റിപ്പോർട്ടുകൾ.
 
തമിഴ് നാട്ടിൽ നിന്ന് ചിത്രം 25.5 കോടി കോടിയാണ് നേടിയതെങ്കിൽ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 3 കോടിയും കേരളം ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നായി 2 കോടി രൂപവെച്ചുമാണ് സിനിമയുടെ കളക്ഷൻ. വിദേശത്ത് നിന്ന് 27.5 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ആഗോളതലത്തിൽ രണ്ട് ദിവസം കൊണ്ട് തഗ് ലൈഫ് 52 കോടി നേടിയിരുന്നു. മൂന്ന് ദിവസം കൊണ്ട് 25 കോടിയാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിച്ചതെന്ന് പറയുമ്പോൾ തന്നെ ചിത്രത്തിന്റെ ഭാവി ഊഹിക്കാവുന്നതേയുള്ളൂ.
 
ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും നിരാശരാക്കിയെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച അഭിപ്രായങ്ങൾ തെളിയിക്കുന്നത്. മണിരത്നത്തിൽ നിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും പറയുന്നവരുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അടുത്ത ലേഖനം
Show comments