Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹിതനായ കമൽ സിമ്രാനിൽ മയങ്ങി, ചുംബനരംഗം വിവാദമായി; കാമുകൻ ബന്ധത്തിൽ നിന്നും പിന്മാറി?

കരിയറിൽ താര റാണിയായിരുന്ന കാലത്ത് പല ​ഗോസിപ്പുകളും സിമ്രാനെക്കുറിച്ച് വന്നിട്ടുണ്ട്.

Kamal Hassan

നിഹാരിക കെ.എസ്

, ശനി, 7 ജൂണ്‍ 2025 (10:39 IST)
തെന്നിന്ത്യയിൽ സിമ്രാൻ തരംഗം സൃഷ്ടിച്ചത് പോലെ മറ്റൊരു നടിക്കും സാധിച്ചിട്ടില്ല. സിമ്രാന്റെ അഭിനയവും ഡാൻസും അത്രമേൽ പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുന്നവയാണ്. ഒന്നിന് പിറകെ ഒന്നായി സിമ്രാന് ഹിറ്റുകളുണ്ടായി. സിനിമാ ലോകത്ത് ഇന്നും തന്റേതായ സ്ഥാനം സിമ്രാനുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ വൻ വിജയമായി. കരിയറിൽ താര റാണിയായിരുന്ന കാലത്ത് പല ​ഗോസിപ്പുകളും സിമ്രാനെക്കുറിച്ച് വന്നിട്ടുണ്ട്. ഇതിലൊന്നായിരുന്നു നടൻ കമൽ ഹാസനുമായുള്ള ബന്ധം. 
 
കമൽ ഹാസനുമായി സിമ്രാന് അടുപ്പമുണ്ടെന്ന് ഗോസിപ്പുകൾ പ്രചരിച്ചു. സിമ്രാന് ഇതൊരിക്കലും സമ്മതിച്ചിരുന്നില്ല. ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചു. ബ്രഹ്മചാരി, പഞ്ചതന്ത്ര, പമ്മൽ കെ സംബന്ധം എന്നീ സിനിമകളിൽ കമൽ ഹാസനൊപ്പം സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തു. ബ്രഹ്മചാരി എന്ന സിനിമയിലെ ഇവരുടെ ലിപ് ലോക് സീനും ചർച്ചയായി. ഇതാണ് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയത്.
 
കമൽ ഹാസനേക്കാൾ 22 വയസ് കുറവാണ് സിമ്രാന്. സിമ്രാനുമായി അടുത്തെന്ന് പറയപ്പെടുന്ന നാളുകളിൽ കമൽ ഹാസൻ സരികയുടെ ഭർത്താവാണ്. എന്നാൽ അക്കാലത്ത് സരിക-കമൽ ഹാസൻ ബന്ധം പ്രശ്നങ്ങൾ നേരിടുകയാണ്. ആ സമയം കാെറിയോ​ഗ്രാഫർ രാജു സുന്ദരവുമായി സിമ്രാൻ അടുപ്പത്തിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ എൻ​ഗേജ്മെന്റും കഴിഞ്ഞതാണ്. കമൽ-സിമ്രാൻ ​ഗോസിപ്പുകൾ വന്നപ്പോൾ കമലിൽ നിന്നും അകലം പാലിക്കാൻ രാജു സുന്ദരം സിമ്രാനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ ഇവരുടെ ഓൺസ്ക്രീൻ ചുംബന രം​ഗം ചർച്ചയായതോടെ ബന്ധത്തിൽ നിന്ന് രാജു സുന്ദരം പിന്മാറിയെന്നാണ് അന്ന് വന്ന വാർത്തകൾ.
 
സിമ്രാൻ കമലിനൊപ്പം സ്ഥിരമായി സെറ്റിൽ എത്തുമായിരുന്നുവെന്ന് അൽക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ, കമലും താനും തമ്മിൽ പ്രണയബന്ധം ഇല്ലായിരുന്നുവെന്നാണ് സിമ്രാൻ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കമൽ ഹാസൻ കരിയറിൽ തനിക്ക് വഴികാട്ടിയാണ്, എന്നാൽ റിലേഷൻഷിപ്പ് ഇല്ലായിരുന്നെന്ന് സിമ്രാൻ വ്യക്തമാക്കി. ദീപക് ബ​ഗ എന്നാണ് സിമ്രാന്റെ ഭർത്താവിന്റെ പേര്. 2003 ലായിരുന്നു വിവാഹം. രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ പൊട്ടിയാലും നടന്മാർ പ്രതിഫലം കുറയ്ക്കില്ല, എന്നാൽ നടിമാർക്ക് അങ്ങനെയല്ല: വാമിഖ ഗബ്ബി