Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിമ്പുവിന് 40 കോടി, തൃഷയ്ക്ക് 12, അഭിരാമിക്ക് 50 ലക്ഷം മാത്രം; തഗ് ലൈഫിൽ താരങ്ങൾ വാങ്ങിയ പ്രതിഫലം ഇങ്ങനെ

സിനിമയിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Thug Life

നിഹാരിക കെ.എസ്

, ചൊവ്വ, 3 ജൂണ്‍ 2025 (19:29 IST)
വൻ താരനിരയാണ് ത​ഗ് ലൈഫിന്റെ അണിയറയിലുള്ളത്. 30 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണിത്.  250-300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമൽ ഹാസനും ചിമ്പുവിനും പുറമേ തൃഷ, അഭിരാമി, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 
 
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമൽ ഹാസനും മണിരത്നവും തമ്മിൽ ചിത്രത്തിന്റെ ലാഭ വിഹിതം പങ്കിടുമെന്നാണ്. കമൽ ഹാസന്റെ നിർമാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മണിരത്നത്തിന്റെ നിർമാണക്കമ്പനിയായ മദ്രാസ് ടോക്കീസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ കിട്ടുന്ന ലാഭം ഇരുവരും പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 
 
ത​ഗ് ലൈഫിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത് ചിമ്പുവാണ്. 40 കോടിയാണ് സിമ്പു വാങ്ങിയത്. അടുത്തത് തൃഷയാണ്. ഇന്ദ്രാണി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. 12 കോടി രൂപയാണ് തൃഷ വാങ്ങിയ പ്രതിഫലം. ഏറ്റവുമൊടുവിൽ തൃഷ നായികയായെത്തിയ ചിത്രം അജിത് നായകനായ ​ഗുഡ് ബാഡ് അ​ഗ്ലിയായിരുന്നു. ചിത്രത്തിനായി തൃഷ കൈപ്പറ്റിയത് നാല് കോടി രൂപയാണ്. ത​ഗ് ലൈഫിലേക്കെത്തിയപ്പോൾ ​ഗുഡ് ബാഡ് അ​ഗ്ലിയുടെ മൂന്നിരട്ടിയായി നടിയുടെ പ്രതിഫലം.
 
ത​ഗ് ലൈഫിനായി അഭിരാമി 50 ലക്ഷം രൂപയും ജോജു ജോർജ് ഒരു കോടി രൂപയുമാണ് പ്രതിഫലം കൈപ്പറ്റിയത്. ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് എആർ റഹ്മാൻ ആണ്. ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചത് 10 ലക്ഷമാണെന്നും പ്രതിഫലം വാങ്ങാതെയാണ് ഐശ്വര്യ സിനിമയിൽ അഭിനയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴിൽ ഞാൻ ഇതുവരെ പാടിയിട്ടില്ല, ഒരൊറ്റ പാട്ടിലാണ് അവസരം ലഭിച്ചത്, എന്നാൽ അവസാന നിമിഷം അത് നഷ്ടമായി, ആ പാട്ടാണ് അപ്പടി പോട്, പോട്: റിമി ടോമി