Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളാണ് വീക്ക്നസ്, 70 വയസായില്ലെ, ലിപ് ലോക്ക് സീനുകൾ ഇനിയെങ്കിലും നിർത്തിക്കൂടെ, തഗ് ലൈഫ് ട്രയ്‌ലറിന് പിന്നാലെ കമൽഹാസനെതിരെ രൂക്ഷവിമർശനം

Fans slams kamalhaasan, kamalhaasan liplock with abhirami, kamalhaasan romance trisha, Kamalhaasan romance, Kamalhaasan thuglife, കമൽഹാസൻ ലിപ്‌ലോക്ക്, കമൽഹാസൻ- അഭിരാമി, കമൽഹാസൻ റൊമാൻസ്, കമൽഹാസൻ- തൃഷ, തഗ്‌ലൈഫ് ട്രെയ്‌ലർ

അഭിറാം മനോഹർ

, ഞായര്‍, 18 മെയ് 2025 (14:45 IST)
Kamalhaasan liplock scene with abhirami romantic scenes with trisha in thuglife
കഴിഞ്ഞ ദിവസമാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനാകുന്ന തഗ് ലൈഫ് സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ തഗ് ലൈഫില്‍ പ്രതീക്ഷകളേറെയാണ്. സിനിമയില്‍ കമല്‍ഹാസന്റെ വളര്‍ത്തുമകനായി സിലമ്പരസനും മികച്ച റോളിലാണ് എത്തുന്നത്.
 
 സിലമ്പരസന്‍ നെഗറ്റീവ് വേഷത്തിലാകും സിനിമയില്‍ എത്തുക എന്ന സൂചനയാണ് സിനിമയുടെ ട്രെയ്ലര്‍ നല്‍കുന്നത്. മികച്ച ദൃശ്യങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളുമെല്ലാം എടുത്തുപറയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് സിനിമയില്‍ കമല്‍ഹാസനും അഭിരാമിയും തമ്മിലുള്ള ലിപ് ലോക്ക് സീനിനെ പറ്റിയാണ്. ട്രെയിലറില്‍, അഭിരാമിയുടെ കഥാപാത്രം കമല്‍ ഹാസന്റെ നെഞ്ചില്‍ ചയ്ഞ്ച് കിടക്കുന്നതും തുടര്‍ന്ന് കമല്‍ഹാസന്റെ കഥാപാത്രം അഭിരാമിയെ ചുണ്ടില്‍ ചേര്‍ത്ത് ചുംബിക്കുന്നതുമായ ദൃശ്യങ്ങളുണ്ട്. മറ്റൊരു ദൃശ്യത്തില്‍ ത്രിഷയുമായും കമല്‍ റൊമാന്‍സ് ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
 
കമല്‍ഹാസന് വയസ് 70 കഴിഞ്ഞു.  ഇപ്പോഴും 40 കാരിയായ അഭിരാമിയുമായും മറ്റ് നായിക നടിമാരുമായും കമല്‍ ഇഴുകിചേര്‍ന്നാണ് അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായോയിലെ ചിമ്പു- തൃഷ ജോഡിയെ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചപ്പോള്‍ കമല്‍ഹാസന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. പണ്ടും കമല്‍ ഇങ്ങനെയായിരുന്നു നായികമാരോട് ഇഴുകിചേര്‍ന്നുള്ള രംഗങ്ങളുണ്ടാകും. വയസ്സ് 70 ആയിട്ടും അതിന് മാറ്റമില്ല. എന്നിങ്ങനെ പോകുന്നു കമല്‍ഹാസനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകള്‍. അതേസമയം കഥാപാത്രമാണ് പ്രണയിക്കുന്നതെന്നും കഥാപാത്രവും സിനിമയും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആ രംഗങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും കമല്‍ഹാസനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thug Life Trailer: 'വളര്‍ത്തുമകനും അച്ഛനും തമ്മില്‍ അടിയോ?' തഗ് ലൈഫ് ട്രെയ്‌ലര്‍ കാണാം