Webdunia - Bharat's app for daily news and videos

Install App

സിനിമയിൽ തിരക്കേറുന്നു, ബിഗ് ബോസ് സീസൺ എട്ടിൽ നിന്നും പിന്മാറുന്നുവെന്ന് കമൽഹാസൻ

അഭിറാം മനോഹർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (17:36 IST)
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരക സ്ഥാനത്ത് നിന്നും പിന്മാറി ചലച്ചിത്രതാരം കമല്‍ഹാസന്‍. 2017ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍ വരെ കമല്‍ഹാസന്‍ തന്നെയായിരുന്നു ഷോയുടെ അവതാരകനായി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കത്തിലൂടെയാണ് ആരാധകരെ കമല്‍ ഇക്കാര്യം അറിയിച്ചത്.
 
താത്കാലികമായാണ് ഇടവേളയെടുക്കുന്നതെന്നും എട്ടാം സീസണില്‍ തന്റെ സാന്നിധ്യം ഉണ്ടാകില്ലെന്നും കമല്‍ഹാസന്‍ പറയുന്നു. ഏറെ ഹൃദയഭാരത്തോടെയാണ് ഇക്കാര്യം നിങ്ങളെ അറിയിക്കുന്നത്. സിനിമാ തിരക്കുകള്‍ കാരണം വരാനിരിക്കുന്ന ബിഗ്‌ബോസ് സീസണില്‍ അവതാരകനെന്ന നിലയില്‍ എത്താന്‍ എനിക്ക് സാധിക്കില്ല. ബിഗ്‌ബോസ് അവതാരകനെന്ന നിലയില്‍ ലഭിച്ച സ്‌നേഹത്തിന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും ബിഗ്‌ബോസ് തനിക്ക് വലിയ പഠനവിഷയമായിരുന്നുവെന്നും കമല്‍ഹാസന്‍ കുറിച്ചു.
 
വിക്രം എന്ന സിനിമയിലൂടെ തമിഴകത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയ കമല്‍ഹാസന്റെ പുറത്തിറങ്ങിയ അവസാന സിനിമ ഇന്ത്യന്‍ 2 ആണ്. ഇന്ത്യന്‍ 3, മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്, കല്‍കി 2898 എ ഡി രണ്ടാം ഭാഗം എന്നിവയാണ് കമലിന്റേതായി ഇനി പുറത്തുവരാനുള്ള സിനിമകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments