Webdunia - Bharat's app for daily news and videos

Install App

പാർവതിയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, സ്ക്രീൻ ഷെയർ ചെയ്യാനായതിൽ സന്തോഷം: ചിയാൻ വിക്രം

അഭിറാം മനോഹർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (15:36 IST)
Vikram,Parvathy
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കാലാനിൽ പാര്‍വതി തിരുവോത്തിനൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം. പിരീഡ് സിനിമയായ തങ്കലാനില്‍ പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാരായി എത്തുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ഈ ചടങ്ങിലാണ് പാര്‍വതിക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം വിക്രം പങ്കുവെച്ചത്.
 
പാ രഞ്ജിത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യാസമുള്ളവരായിരിക്കും. ഈ സിനിമയിലും അത് അങ്ങനെ തന്നെയാണ്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചത്. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. പാര്‍വതിക്കൊപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനില്‍ അതിന് സാധിച്ചതില്‍ സന്തോഷമുണ്ട്. വേറെ സിനിമ കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.
 
 സിനിമയില്‍ പറയുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ജോലിയ്ക്ക് പോകുന്നവരാണ്. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വമുള്ള കാലഘട്ടത്തില്‍ തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെയായിരിക്കും. വിക്രം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments