Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാണക്കേട്, തെരുവിലെ ജനങ്ങൾ നിയമമുണ്ടാക്കി തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമാകും: കാർഷിക നിയമം പിൻവലിച്ചതിനെതിരെ കങ്കണ

നാണക്കേട്, തെരുവിലെ ജനങ്ങൾ നിയമമുണ്ടാക്കി തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമാകും: കാർഷിക നിയമം പിൻവലിച്ചതിനെതിരെ കങ്കണ
, വെള്ളി, 19 നവം‌ബര്‍ 2021 (14:59 IST)
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കി തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമായി തുടങ്ങുമെന്ന് കങ്കണ പറഞ്ഞു. രാജ്യം അതുപോലെ ആകണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.
 
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്റ്റില്‍ 'രാജ്യത്തിന്റെ മനഃസാക്ഷി ഗാഢ നിദ്രയിലായിരിക്കുമ്പോള്‍ ലാത്തിയാണ്‌ ഏക പരിഹാരമെന്നും ഏകാധിപത്യം മാത്രമാണ് തീർപ്പെന്നും നടി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുണ്ടുടുത്ത് ചെണ്ടമേളത്തിനൊപ്പം ഡാന്‍സ് കളിച്ച് സൂര്യ, റിലീസ് പ്രഖ്യാപിച്ച് 'എതര്‍ക്കും തുനിന്തവന്‍', വീഡിയോ