Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ടുമടക്കി കേന്ദ്രം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു

മുട്ടുമടക്കി കേന്ദ്രം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 നവം‌ബര്‍ 2021 (10:19 IST)
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നെന്ന് കേന്ദ്രം. വിവാദമായ മൂന്നു നിയമങ്ങളും പിന്‍വലിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
അതേസമയം ഉല്‍പ്പന്നങ്ങളുടെ താങ്ങുവില പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരുമെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റേയും കര്‍ഷ സംഘടനകളുടെ പ്രതിനിധികള്‍ ഇതില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,106 പേര്‍ക്ക്; മരണം 459