Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചീത്തപ്പേരുണ്ട്, വിവാഹം നടക്കുമെന്ന് തോന്നുന്നില്ല: കങ്കണ

ചീത്തപ്പേരുണ്ട്, വിവാഹം നടക്കുമെന്ന് തോന്നുന്നില്ല: കങ്കണ
, വ്യാഴം, 12 മെയ് 2022 (12:27 IST)
ബോളിവുഡിൽ അഭിനയത്തിന്റെ പേരിലും വിവാദങ്ങളുടെ പേരിലും നിറഞ്ഞു നിൽക്കുന്ന താരമാണ്ണ കങ്കണ റണാവത്ത്. സ്വന്തം അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയുന്ന തനിക്ക് ഒരു വഴക്കാളി ഇമേജാണ് ഉള്ളതെന്ന് നടി ‌തന്നെ പറയുന്നു. ഇക്കാര്യം കൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാനാകുമെന്ന് കരുതുന്നില്ലെന്നാണ് താരം പറയുന്നത്.
 
തന്റെ പുതിയ സിനിമയായ ധമാക്കയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.യഥാർത്ഥ ജീവിതത്തിൽ ടോം ബോയ് ആണോ, ആരെയെങ്കിലും മർദ്ദിക്കുമോ എന്ന ചോദ്യത്തിന് ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറയുന്നുണ്ടെന്നും അതിനാൽ താൻ ഒരു കഠിനഹൃദയയാണെന്നാണ് ആളുകൾ കരുതുന്നതെന്നും താരം പറയുന്നു.
 
റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ,ദിവ്യ ദത്ത എന്നിവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണ്ട് എ പടം വിറ്റ് കാശുണ്ടാക്കിയിട്ടുണ്ട്, ക്രെഡിറ്റ് കാര്‍ഡില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യും: ധ്യാന്‍ ശ്രീനിവാസന്‍