Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യൻ സിനിമകൾ!

ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യൻ സിനിമകൾ!
, ബുധന്‍, 11 മെയ് 2022 (22:34 IST)
ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യൻ ചിത്രങ്ങൾ. സമീപകാലത്തിറങ്ങിയ പുഷ്‌പ,ആർആർആർ,കെജിഎഫ് ചാപ്‌‌റ്റർ 2 എന്നീ ചിത്രങ്ങളുടെ വിജയമാണ് തെന്നിന്ത്യൻ സിനിമയുടെ അപ്രമാദിത്വം അരക്കിട്ടറുപ്പിച്ചത്. ഹിന്ദിയിലേക്ക് മൊഴിമാറിയെത്തിയ ഈ ചിത്രങ്ങൾ ബോക്‌സോഫീസിൽ വിസ്‌മയമാണ് സൃഷ്ടിക്കുന്നത്.
 
കൊവിഡിൽ സിനിമ വിവസായം നേരിട്ട പ്രതിസന്ധിയിൽ നിന്ന് തിയേറ്ററുകളിലേക്ക് ആളുകളെ കയറ്റിയത് തെന്നിന്ത്യൻ ചിത്രങ്ങ‌ളായിരുന്നു. ഹിന്ദി ചിത്രങ്ങൾക്കും ബോക്‌സോഫീസിൽ ചലനം സൃഷ്ടിക്കാനാവാതിരുന്നപ്പോൾ പു‌ഷ്‌പയുടെ ഹിന്ദി പതിപ്പ് 100 കോടിയിലേറെ കളക്ഷനാണ് സ്വന്തമാക്കിയത്.
 
രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറെയും കെജിഎഫ് ചാപ്റ്റര്‍ 2 412 കോടിയിലേറെയും കരസ്ഥമാക്കി. ഹിന്ദിയിൽ തനതായി ഇറങ്ങുന്ന ഒരു ചി‌ത്രത്തിനും സമാനമായ വിജയങ്ങൾ സ്വന്തമാക്കാനായിട്ടില്ല.റിലീസ് ചെയ്ത ഒരു മാസം തികയുന്നതിന് മുന്‍പ് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ആകെയുള്ള വരുമാനം 1107 കോടി സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമൗലിയുടെ നായകനായി മഹേഷ്‌ബാബു എത്തുന്നു, ചിത്രത്തിന്റെ പുതിയ വിവരങ്ങൾ