Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നിൽ വെളുത്തവർഗ്ഗക്കാരുടെ വംശവെറി, ഞാൻ തോൽക്കില്ല, എന്റെ ശബ്‌ദമുയർത്താൻ വേറെയും ഇടങ്ങളുണ്ട്

ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നിൽ വെളുത്തവർഗ്ഗക്കാരുടെ വംശവെറി, ഞാൻ തോൽക്കില്ല, എന്റെ ശബ്‌ദമുയർത്താൻ വേറെയും ഇടങ്ങളുണ്ട്
, വ്യാഴം, 6 മെയ് 2021 (20:53 IST)
ട്വിറ്റർ പോയാലും തനിക്ക് ശബ്‌ദമുയർത്താൻ മറ്റ് ഇടങ്ങളുണ്ടെന്ന് നടി കങ്കണ റണാവത്ത്. ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. അവർ അമേരിക്കക്കാർ തന്നെയാണെന്ന ബോധ്യം ഇപ്പോൾ ശരിയായെന്നും കങ്കണ പറഞ്ഞു.
 
ജനിക്കുമ്പോള്‍ മുതല്‍ വെളുത്ത വര്‍ഗത്തിന് നമ്മെ പോലുള്ളവരെ അടിമകളാക്കാം എന്ന അമേരിക്കക്കാരന്റെ സ്വഭാവത്തിന്റെ തെളിവാണിത്. നമ്മൾ എന്ത് ചിന്തിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം എന്ന് അവർ തന്നെ തീരുമാനിക്കുന്നു. 
 
എനിക്ക് എന്റെ ശബ്‌ദമുയർത്താൻ സിനിമ ഉൾപ്പടെ വേറെയും പ്ലാറ്റ്‌ഫോമുകളുണ്ട്. പക്ഷേ ആയിരകണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന ജനങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. അവരുടെ കഷ്‌ടപാടുകൾ അവസാനിക്കുന്നില്ല- കങ്കണ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിനക്കൊക്കെ തുണി ഇട്ട് ലൈക്ക് വാങ്ങാനാകുമോ എന്ന് കമന്റ്, വായടപ്പിക്കുന്ന മറുപടിയുമായി അനാർക്കലി മരക്കാർ