വിദ്വേഷമുയർത്തുന്ന ട്വീറ്റുകൾ പങ്കുവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബംഗാളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചും മമത ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും കങ്കണ പങ്കുവെച്ച വിദ്വേഷ ട്വിറ്റുകളായിരുന്നു നടപടിക്ക് കാരണം.
ഇപ്പോളിതാ കങ്കണയെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിന് സമാനമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൂ ആപ്പ്. കങ്കണാ ജി ഇത് നിങ്ങളുടെ സ്വന്തം വീട് പോലെ കരുതിക്കോളു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാം എന്നാണ് ആപ്പിന്റെ സിഇഒമാരില്‍ ഒരാളായ മായങ്ക് ബിദ്വാഡ്ക കങ്കണയെ സ്വാഗതം ചെയ്‌ത് കൊണ്ട് പറഞ്ഞിരിക്കുന്നത്.
അതേസമയം, കങ്കണ ആദ്യമായി കൂ ആപ്പില്‍ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കൂവിന്റെ സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണന്‍ പങ്കുവെച്ചു. എനിക്ക് ഈ സ്ഥലം പുതിയതാണ്. എങ്കിലും സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീടാണ്. കൂ ആപ്പിനെ പറ്റി കങ്കണ പറഞ്ഞു.