Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനിഹയും വിവാഹ മോചനത്തിലേക്കോ?

കനിഹയും വിവാഹ മോചിതയാകുന്നോ... ആരാധകര്‍ ഞെട്ടി

കനിഹ
, വെള്ളി, 19 ഓഗസ്റ്റ് 2016 (17:46 IST)
മലയാള സിനിമയിൽ വിവാഹ മോചനം എന്നത് ഒരു വാർത്ത അല്ലാതായിരിക്കുകയാണ്. ഇതിൽ ഏറ്റവും അവസാനമായി കേട്ടത് അമല പോളിന്റേയും ദിവ്യ ഉണ്ണിയുടെയും വാർത്തകളാണ്. ഇപ്പോഴിതാ മറ്റൊരു താരം കൂടി വിവാഹ മോചിതയാകുന്നുവെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. കനിഹ വിവാഹമോചനത്തിലേക്ക് എന്ന തരത്തിലുള്ള വാർത്തകൾ ചില തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 
എന്നാൽ വാർത്ത വെറും ഗോസിപ്പ് മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ ഒരംശം പോലും സത്യമില്ല എന്ന് കനിഹയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല, രണ്ട് ദിവസം മുമ്പ് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹാപ്പി മാരീഡ് ലൈഫ് ആണിവരുടെത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ സൂരി പ്രേതത്തെ കണ്ടു; വീഡിയോ വൈറൽ