Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേക്ഷകരാണ് ഏറ്റവും വലിയ പിആര്‍ ടീം'; മൗത്ത് പബ്ലിസിറ്റിയിലൂടെ തരംഗമായി കണ്ണൂര്‍ സ്‌ക്വാഡ്, വിജയിച്ചത് മമ്മൂട്ടിയുടെ തന്ത്രം !

ജാനേ മന്‍, രോമാഞ്ചം, 18 പ്ലസ്, ആര്‍ഡിഎക്‌സ്, നദികളില്‍ സുന്ദരി യമുന തുടങ്ങി സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ ഹിറ്റായ ചില സിനിമകള്‍ അമിത പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയവയാണ്

Kannur Squad Mouth Publicity
, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (08:24 IST)
മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ സിനിമയാണ് ഇന്നലെ റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ്. വലിയൊരു ചിത്രമായിട്ട് കൂടി റിലീസിനു മുന്‍പ് കണ്ണൂര്‍ സ്‌ക്വാഡിന് കാര്യമായ പ്രൊമോഷന്‍ പരിപാടികളൊന്നും മമ്മൂട്ടി ചെയ്തിരുന്നില്ല. മമ്മൂട്ടി ആരാധകര്‍ അടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വേണ്ടവിധത്തില്‍ പ്രൊമോഷന്‍ ഇല്ലാതെ തിയറ്ററുകളിലെത്തിയാല്‍ സിനിമ ജനങ്ങളിലേക്ക് എത്തുമോ എന്നതാണ് മമ്മൂട്ടി ആരാധകരെ അസ്വസ്ഥരാക്കിയത്. എന്നാല്‍ കണ്ണൂര്‍ സ്‌ക്വാഡിന് മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയമാകാന്‍ സാധിക്കുമെന്ന് മമ്മൂട്ടി പൂര്‍ണമായി വിശ്വസിച്ചിരുന്നു. 
 
ജാനേ മന്‍, രോമാഞ്ചം, 18 പ്ലസ്, ആര്‍ഡിഎക്‌സ്, നദികളില്‍ സുന്ദരി യമുന തുടങ്ങി സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ ഹിറ്റായ ചില സിനിമകള്‍ അമിത പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയവയാണ്. മൗത്ത് പബ്ലിസിറ്റിയാണ് ഈ സിനിമയ്ക്ക് തിയറ്ററില്‍ ആളെ കയറ്റിയത്. ഇപ്പോള്‍ ഇതാ ആ സിനിമകളുടെ കൂട്ടത്തിലേക്ക് കണ്ണൂര്‍ സ്‌ക്വാഡും കയറുന്നു. പബ്ലിസിറ്റിക്ക് വേണ്ടി അമിതമായി പണം ചെലവഴിക്കാതെ പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക എന്ന തന്ത്രം മമ്മൂട്ടിയുടേതായിരുന്നു. സിനിമ നന്നായാല്‍ മതി, പ്രേക്ഷകര്‍ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടി നല്‍കിയ വാക്ക് യാഥാര്‍ഥ്യമായി. 
 
റിലീസിനു മുന്‍പ് വരെ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ബുക്കിങ് നടത്തുന്നവരുടെ എണ്ണം മൂവായിരത്തില്‍ താഴെയായിരുന്നു. ആദ്യ ഷോ കഴിഞ്ഞതോടെ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ബുക്കിങ് നടത്തുന്നവരുടെ എണ്ണം ഒന്‍പതിനായിരത്തിലേക്ക് കുതിച്ചു. മാത്രമല്ല തിരക്ക് കാരണം 75 സ്‌ക്രീനുകളില്‍ കൂടി സിനിമ ആഡ് ചെയ്തു. മിക്ക തിയറ്ററുകളിലും സ്‌പെഷ്യല്‍ ഷോയും നടത്തേണ്ടിവന്നു. മൗത്ത് പബ്ലിസിറ്റി എങ്ങനെയാണ് ഒരു സിനിമയ്ക്ക് ഗുണം ചെയ്യുന്നതെന്ന് കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ ദിനത്തില്‍ കാണിച്ചു തന്നു. വരും ദിവസങ്ങളിലും സിനിമയ്ക്ക് തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേക്ഷകർക്ക് കണ്ണുംപൂട്ടി ടിക്കെറ്റെടുക്കാം, വിശ്വാസ്യതയുടെ പുതിയ ബ്രാൻഡായി മമ്മൂട്ടി കമ്പനി