Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാളവികയുടെ കാമുകന്‍ സിനിമ താരത്തിന്റെ മകന്‍ ? ആരാധകരുടെ കണ്ടെത്തല്‍

മാളവികയുടെ കാമുകന്‍ സിനിമ താരത്തിന്റെ മകന്‍ ? ആരാധകരുടെ കണ്ടെത്തല്‍

കെ ആര്‍ അനൂപ്

, വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (17:36 IST)
ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാനായി വിദേശ രാജ്യത്ത് പോയിരുന്നു. അതിനിടയാണ് മകള്‍ മാളവികയുടെ പ്രണയ വാര്‍ത്തകള്‍ നാട്ടില്‍ പ്രചരിച്ചത്. 
 
ദുബായില്‍ ജയറാമിന്റെ കുടുംബത്തിനോടൊപ്പം മാളവികയുടെ കാമുകനും ഉണ്ടായിരുന്നു എന്നാണ് പ്രചരിക്കുന്നത്. കൈകള്‍ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ മാളവിക തന്നെ പങ്കുവെച്ചിരുന്നു. അളിയാ എന്നാണ് കാളിദാസ് ചിത്രത്തിന് താഴെ എഴുതിയത്. ഇതോടെ ജയറാമിന്റെ വീട്ടില്‍ ഉടനെ ഒരു കല്യാണം ഉണ്ടാക്കുമെന്ന കണക്കുകൂട്ടിലാണ് ആരാധകരും. മാളവിക പ്രണയിക്കുന്നത് ഒരു പ്രശസ്ത ചലച്ചിത്ര നടന്റെ പുത്രനാണെന്നാണ് പുതിയ കണ്ടെത്തല്‍.
 
 പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത് എങ്കിലും, അതില്‍ നിന്നും ആളെ മനസ്സിലാക്കിയിരിക്കുകയാണ് ആരാധകര്‍. ഒരു താരത്തിന്റെ പുത്രനും അടുത്തിടെ സിനിമയില്‍ എത്തിയ നടനുമാണ് മാളവികയുടെ കാമുകന്‍ എന്നാണ് പറയുന്നത്.
 
മാളവികയുടെ ചിത്രത്തിന് താഴെ പലരും ആ പേര് പറയുന്നുമുണ്ട്.നടന്റെ പേജില്‍ ഇതേ ലുക്ക് കാണാമെന്നതും ഊഹാപോഹങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. എന്തായാലും മാളവിക തന്നെ ആ പേര് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kannur squad: സ്ക്വാഡ് കേറി കൊളുത്തി, സന്തോഷം പങ്കുവെച്ച് ദുൽഖറും