Webdunia - Bharat's app for daily news and videos

Install App

കര്‍ണനുശേഷം ധനുഷും മാരി സെല്‍വരാജും രണ്ടാം തവണയും ഒന്നിക്കുന്നു, അണിയറയില്‍ പുതിയൊരു ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 23 ഏപ്രില്‍ 2021 (12:36 IST)
ബോക്സോഫീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയ 'കര്‍ണന്‍'ന് ശേഷം സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം ധനുഷ് വീണ്ടും ഒന്നിക്കുന്നു. എങ്ങു നിന്നും മികച്ച പ്രതികരണം ലഭിച്ച ഈ സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന വിവരം ധനുഷ് തന്നെയാണ് അറിയിച്ചത്. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് താരത്തിന്റെ പുതിയ പ്രഖ്യാപനം.
 
'കര്‍ണന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം മാരി സെല്‍വരാജും ഞാനും വീണ്ടും കൈകോര്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ഷൂട്ട് ആരംഭിക്കും'-ധനുഷ് ട്വിറ്ററില്‍ കുറിച്ചു.
 
 റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ 'ദി ഗ്രേ മാന്‍' ഷൂട്ടിംഗിലാണ് ധനുഷ് ഇപ്പോള്‍. സംവിധായകന്‍ കാര്‍ത്തിക് നരേനുമൊത്തുള്ള തന്റെ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ധനുഷ് പുനരാരംഭിക്കും. സഹോദരന്‍ ശെല്‍വരാഘവനൊപ്പം ഒരു ചിത്രവും അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ രാം കുമാറിനൊപ്പം പേരിടാത്ത ചിത്രവും ധനുഷിന് മുമ്പിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments