Publish Date: Wed, 12 May 2021 (10:40 IST)
Updated Date: Wed, 12 May 2021 (13:42 IST)
ഈ വര്‍ഷം പുറത്തിറങ്ങാന്‍ മികച്ച സിനിമകളുടെ കൂട്ടത്തില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണന്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിറഞ്ഞ സദസ്സില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കോവിഡിന്റെ രണ്ടാംവരവിനെ തുടര്‍ന്നാണ് ബിഗ് സ്‌ക്രീനുകളില്‍ നിന്ന് പിന്‍വാങ്ങിയത്. ആമസോണ്‍ പ്രൈമിലൂടെ മെയ് 14ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തുന്ന സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നു. സീ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ എത്തിയത്.
സിനിമയിലെ ഓരോ രംഗങ്ങളും സംവിധായകന്റെ മനസ്സില്‍ മുന്‍കൂട്ടി കണക്കുകൂട്ടി വെച്ചിട്ടുണ്ട്. ഓരോ അഭിനേതാക്കള്‍ക്കും ഷൂട്ടിനു മുമ്പ് മാരി സെല്‍വരാജ് തന്നെ അഭിനയിച്ചു കൊടുക്കുന്നത് കാണാം. ലാലും ധനുഷും എല്ലാം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നത് സിനിമ കണ്ട പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി.